പാർവതി 'ആന്റിക്കും' ഗീതു 'ആന്റിക്കും' പിറന്നാള്‍ സമ്മാനം | filmibeat Malayalam

2017-12-15 25

Kasaba Producer Against Parvathy And Geethu Mohandas

മമ്മൂട്ടിയെയും മമ്മൂട്ടി ചിത്രമായ കസബയെയും വിമർശിച്ച് സംസാരിച്ചതിൻറെ പേരില്‍ നടി പാർവതി ഏറെക്കാലമായി വിവാദങ്ങളില്‍ നിലനില്‍ക്കുകയാണ്. ഇരുപത്തി രണ്ടാമത് ചലച്ചിത്രോത്സവത്തില്‍ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കവെയാണ് താൻ നിർഭാഗ്യവശാലാണ് കസബ കണ്ടതെന്നുമായിരുന്നു സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന് മമ്മൂട്ടിയെ പേരെടുത്ത് പറയാതെ വിമർശിച്ചായിരുന്നു പാർവതി വിവാദ പരാമർശം നടത്തിയത്. നടിയും സംവിധായികയുമായ ഗീതു മോഹൻദാസിൻറെ നിർബന്ധപ്രകാരമാണ് പാർവതി ചിത്രത്തിൻറെ പേരെടുത്ത് പറഞ്ഞ് വിമർശിച്ചത്.ഇതേത്തുടർന്ന് മമ്മൂട്ടി ആരാധകർ കടുത്ത ആക്രമണമാണ് ഇരുവർക്കും നേരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയത്. എന്നാല്‍ താൻ പറഞ്ഞതിനെ മാധ്യമങ്ങള്‍ വളച്ചൊടിതാണെന്നും കസബയുടെ സ്പെഷ്യല്‍ സ്ക്രീനിങ് ഡബ്ല്യു സിസി നടത്തുമെന്നും മാധ്യമങ്ങളെയും തന്നെയും വിമർശിക്കുന്നവരെയും പരിഹസിച്ച് പാർവതി ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുകയും ചെയ്തു. പാർവതിയെ പിന്തുണച്ച് ഗീതു മോഹൻദാസും രംഗത്തെത്തുകയും ചെയ്തു. ഇപ്പോള്‍ പാർവതിക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കസബയുടെ നിർമാതാവ് ജോബി ജോർജ്.